രമേശ് ചെന്നിത്തലയുടെ പുതിയ ചുമതല; ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ദേശീയ നേത്യത്വത്തിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച ചെയ്തു തന്നെയാണ് കേരളത്തില്‍ പ്രതിപക്ഷ നേതാവിനെയും പിസിസി അധ്യക്ഷനെയും തീരുമാനിച്ചത്. യുഡിഎഫ് കണ്‍വീനറുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി വര്‍ക്കിങ് പ്രസിഡിന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെയാണ് കെ വി തോമസ് ദില്ലിയിലെത്തിയത്. രമേശ് ചെന്നിത്തലയുമായും മുകുള്‍ വാസ്‌നിക്ക് കൂടിക്കാഴ്ച നടത്തി.

Top