സിഡിആര്‍ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നു; മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ്

Ramesh Chennithala

തിരുവനന്തപുരം: കോവിഡ് ബാധിതരുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ അവരുടെ അറിവില്ലാതെ പൊലീസ് ശേഖരിക്കുകയാണ്. നിയമവിരുദ്ധവും, ഭരണഘടനാവിരുദ്ധവുമായ ഈ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയ്ക്ക് കത്തെഴുതി. കത്തിന്റെ പകര്‍പ്പ് ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചു.

ഒരു നിയമത്തിന്റെയും പിന്‍ബലം ഇല്ലാതെ, വ്യക്തികളുടെ അനുവാദം കൂടാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ ഭരണകൂടം ശേഖരിക്കുന്നത് ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മൗലീകാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നാണ് ചെന്നിത്തല കത്തില്‍ പറയുന്നത്.

Top