തിരുവനന്തപുരം: സംസ്ഥാനത്ത് ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സെന്‍സസും എന്‍പിആറും കൂട്ടിക്കുഴയ്ക്കുകയാണെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താതെ മുമ്പോട്ട് പോകുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. മാത്രമല്ല ഇതിന്മേലുള്ള ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍സസിനൊപ്പം എന്‍പിആര്‍ ജോലികള്‍ നടപ്പാക്കേണ്ട ഉത്തരവ് ഇപ്പോഴുമുണ്ട്. അതിനാല്‍ ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്നും ചെന്നിത്തല പറഞ്ഞു.