സംയുക്ത സമരത്തിനില്ല; സിപിഎം ശ്രമിച്ചത് കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടാക്കാന്‍: ചെന്നിത്തല

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരെ സിപിഎമ്മുമായി ചേര്‍ന്ന് ഇനി സമരമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഡല്‍ഹിയില്‍ വാര്‍ത്ത സമ്മേളനത്തിനിടെയാണ് രമേശ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വനിയമഭേദഗതിക്കെതിരെ സംയുക്ത സമരത്തിന് തയ്യാറാണെന്ന് ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു.

കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനാണ് സംയുക്തസമരത്തിന് തയാറായത്. എന്നാല്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് വരുത്തി സമരത്തിന്റെ ക്രെഡിറ്റ് സ്വന്തമാക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ഫെബ്രുവരി ആദ്യവാരം രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കേരളത്തില്‍ സമരം നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

Top