ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഈ വൈമാനികന്‍, ‘അഭിനന്ദനം അഭിനന്ദന്‍’; ചെന്നിത്തല

തിരുവനന്തപുരം: ഇന്ത്യയുടെ വീര പുത്രന്‍ വിങ് കമാഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് അഭിനന്ദനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

‘പ്രാര്‍ത്ഥനകള്‍ സഫലമായി. പ്രിയ അഭിനന്ദന്‍ പിറന്നനാട്ടില്‍ മടങ്ങിയെത്തി. ഓരോ ഇന്ത്യക്കാരനും അഭിമാനമാണ് ഈ വൈമാനികന്‍. അഭിനന്ദനം അഭിനന്ദന്‍’; ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

വൈകിട്ട് ഒമ്പത് മണിയോടെയാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. മണിക്കൂറുകൾ വൈകിച്ചാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യക്ക് വിട്ടു നൽകിയത്. വ്യോമസേനയിലെയും പ്രതിരോധ, വിദേശകാര്യമന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വിങ് കമാൻഡറെ സ്വീകരിക്കാൻ എത്തിയിരുന്നു.

Top