ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തണം; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. പ്രോട്ടോക്കോള്‍ ലംഘനം, റെഡ് ക്രസന്റ് കോഴ എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും വിളിച്ചുവരുത്തി റിപ്പോര്‍ട്ട് ആവശ്യപ്പെടണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

സെക്രട്ടേറിയറ്റില്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടുത്തം കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്‍ഐഎ ആവശ്യപ്പെട്ട ഫയലുകള്‍ അടങ്ങുന്ന ഇവിടെ സിപിഎമ്മിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരുണ്ട്. വിഷയത്തില്‍ ഗവര്‍ണര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റണമെന്നും മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി ഉപദേശിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top