ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നു; വി.ഡി സതീശന് ആശംസയുമായി ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി.ഡി സതീശന് ആശംസകളുമായ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ കുറിച്ച ചെന്നിത്തല, വി.ഡി സതീശന് എല്ലാ വിധ ആശംസകളും നേര്‍ന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്റിനെ ചുമതലപ്പെടുത്തിരുന്നു. വി.ഡി സതീശനെ നേതാവായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു.
വി ഡി സതീശന് അഭിനന്ദനങ്ങള്‍… എല്ലാ ആശംസകളും നേരുന്നു.

 

Top