ആഘോഷങ്ങളില്ല ആശംസ മാത്രം…ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചെന്നിത്തല

Ramesh Chennithala

തിരുവന്തപുരം: കേരളത്തെ വിറപ്പിച്ച ദുരന്തമായിരുന്നു കഴിഞ്ഞ ദിനങ്ങളില്‍ നമ്മള്‍ നേരിട്ടത്. പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്ന കേരളം ഇന്ന് അതിജീവനത്തിന്റെ പാതയിലാണ്. കേരളത്തിന്റെ മുറിവ് ഉണക്കുന്നതിനിടയിലും ആശ്വാസമായി ബലി പെരുന്നാള്‍ എത്തിയിരിക്കുകയാണ്. ബലി പെരുന്നാളിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല.’ആഘോഷങ്ങളില്ല ആശംസ മാത്രം’ എന്ന കുറിച്ചു കൊണ്ടാണ് ചെന്നിത്തല ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

പ്രളയ ദുരന്തത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ഈ പെരുന്നാള്‍ ദിനത്തില്‍ നമുക്ക് ഒറ്റകെട്ടായി പ്രാര്‍ത്ഥിക്കാം,പ്രവര്‍ത്തിക്കാം എന്ന് പറഞ്ഞ രമേശ് ചെന്നിത്തല എല്ലാ വിശ്വാസികള്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു.

ബക്രീദിന്റെ സന്ദേശം ഉള്‍ക്കൊണ്ട് നാടിന്റെ പുനര്‍നിര്‍മാണത്തില്‍ ആഴത്തില്‍ ഇടപെടാനുള്ള അവസരം കൂടിയാകട്ടെ ഈ പെരുന്നാള്‍ ദിനമെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

Top