ഉമ്മന്‍ചാണ്ടിയെ ഏത് പദവിയിലേക്കും സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി സജീവമാകണമെന്ന മുറവിളികള്‍ക്കിടെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏത് പദവിയിലേക്കും ഉമ്മന്‍ചാണ്ടിയെ സ്വാഗതം ചെയ്യുകയാണ്.
കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. നിയമസഭ തിരഞ്ഞെടുപ്പില്‍ ആര് നയിക്കണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റ് ആണെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ ഹൈക്കമാന്റ് നേരിട്ടാണ് കേരളത്തില്‍ നിയന്ത്രിക്കുന്നത്. ഇത് സംബന്ധിച്ച രണ്ടാംഘട്ട ചര്‍ച്ചകളും തുടങ്ങിയിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങളിലെ ഭാരവാഹികളെയും നേതാക്കള്‍ ഏഴാം തീയതി മുതല്‍ കാണും.

ഗ്രൂപ്പ് ആധിപത്യമാണ് പാര്‍ട്ടിയുടെ ദയനീയ തോല്‍വിക്ക് കാരണമെന്ന് രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ വരെ പരാതിപ്പെട്ട സാഹചര്യത്തിലാണിത്. പരസ്യപ്പോരിനെതിരെ ഘടകക്ഷികളും ശക്തമായ നിലപാട് എടുത്തതോടെ കടിഞ്ഞാണ്‍ ഹൈക്കമാന്‍ഡ് ഏറ്റെടുത്തു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രഥമികഘട്ടം മുതല്‍ ഹൈക്കമാന്‍ഡ് നിയന്ത്രണത്തിലായിരിക്കും.

Top