ശ്രീജിത്തിനെ പ്രതിയാക്കാന്‍ സി.പി.എം ശ്രമം ; റൂറല്‍ എസ്.പിയെ മാറ്റണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം : വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ പ്രതിയാക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം റൂറല്‍ എസ്.പിയെ മാറ്റണമെന്നും കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നേരത്തെ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും, ഭീകരമായ പൊലീസ് മര്‍ദനത്തിന്റെ ഇരയാണ് ശ്രീജിത്തെന്നും ചെന്നിത്തല പറഞ്ഞു.

മൂന്നു പൊലീസുകാരെ സസ്‌പെന്റ് ചെയ്ത് കേസ് ഒതുക്കരുത്. ഉത്തരവാദികളായവര്‍ക്കെതിരെ കേസ് എടുക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Top