ഈ യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷ; കയ്യടി നേടി ചെന്നിത്തലയുടെ ‘മാസ്’ പ്രസംഗം

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഘവും ജെ.എന്‍.യു, ജാമിയ സര്‍വ്വകലാശാലകള്‍ സന്ദര്‍ശിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എന്നിവരാണ് ചെന്നിത്തലയ്ക്ക് ഒപ്പമുണ്ടായിരുന്നത്.

ജാമിയയില്‍ എത്തിയ പ്രതിപക്ഷ നേതാവും സംഘവും കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. നരേന്ദ്രമോദിയും അമിത് ഷായും ഇനിയൊരിക്കലും അധികാരത്തിലേറില്ലെന്ന് പറഞ്ഞു. ‘ക്യാമ്പസുകളില്‍ ചോര വീഴ്ത്തി അമിത് ഷായ്ക്കും നരേന്ദ്രമോദിക്കും വിജയിക്കാനാവില്ല. കഠിനമായ തണുപ്പിലും പ്രതിഷേധത്തിന്റെ അഗ്‌നി ഈ ചെറുപ്പക്കാരില്‍ ആളിക്കത്തുന്നു. ഈ യുവതയാണ് ഇന്ത്യയുടെ പ്രതീക്ഷ ‘-ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഐഷോ ഘോഷ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികളെ ഡല്‍ഹി പോലീസ് ജെ.എന്‍യു ക്യാമ്പസില്‍ ചോദ്യം ചെയ്യുമ്പോഴായിരുന്നു ചെന്നിത്തല അവിടെ എത്തിയത്.

Top