ramesh chennithala visit munnar

chennithala

മൂന്നാര്‍: വിഎസ് അച്യുതാന്ദന്റെ മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ പരാജയമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളെ കുറിച്ച് ജില്ലാ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ കയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മൂന്നാറില്‍ എത്തിയശേഷം സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കഴിഞ്ഞദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മൂന്നാര്‍ സന്ദര്‍ശിച്ചിരുന്നു.

Top