സ്ഥാനം ഒഴിയുന്നതില്‍ നിരാശയില്ല, സതീശന് പൂര്‍ണ പിന്തുണ; ചെന്നിത്തല

ആലപ്പുഴ: കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നയിക്കാന്‍ വിഡി സതീശന് എല്ലാ പിന്തുണയും നല്‍കുമെന്ന് രമേശ് ചെന്നിത്തല. വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത ഹൈക്കമാന്റ് തീരുമാനത്തിന് ശേഷമുള്ള ചെന്നിത്തലയുടെ ആദ്യ പ്രതികരണമാണിത്.

ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോണ്‍ഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. തോല്‍വികളില്‍ നിന്ന് കരകയറി തിരിച്ച് വരവിനുള്ള പാതയൊരുക്കാന്‍ വിഡി സതീശന് പിന്നില്‍ എല്ലാവരും ഒരു മനസ്സോടെ അണിനിരക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Top