ശബരിമല വിഷയം; യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരുമെന്ന് ചെന്നിത്തല

chennithala

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നതുള്‍പ്പെടെ ആവശ്യമുന്നയിച്ച് യുഡിഎഫ് എംഎല്‍എമാരുടെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എംഎല്‍എമാരുടെ സമരം അവസാനിപ്പിക്കുന്നതിന് സര്‍ക്കാരും സ്പീക്കറും മുന്‍കൈയെടുത്തില്ലെന്നും ഭാവി പരിപാടികള്‍ തിങ്കളാഴ്ച്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹ സമരം അഞ്ചാമത്തെ ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരവും അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്.

Top