പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നല്‍കിയില്ല; സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്

chennithala

തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്ക് ഓണക്കിറ്റ് നല്‍കാത്ത സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

കോടികള്‍ ചെലവഴിച്ച് ഡല്‍ഹിയിലും മുഖ്യമന്ത്രിയുടെ ഓഫീസിലും അനാവശ്യ തസ്തികള്‍ സൃഷ്ടിച്ച് ധൂര്‍ത്ത് തുടരുമ്പോഴാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ കടുത്ത വഞ്ചന കാട്ടിയതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്ക് പരിശീലനമെന്ന പേരില്‍ ഒരു കോടി രൂപ ധനവകുപ്പ് ചെലവാക്കി. ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വിശദീകരണം നിരാശാജനകമാണെന്നും പാവങ്ങളോട് കരുണയില്ലാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയത്തില്‍ ദുരിതത്തിലായവര്‍ക്ക് പതിനായിരം രൂപ നല്‍കാനാവാത്തത് സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഗുരുതര വീഴ്ചയാണ്. പ്രളയത്തില്‍ പിരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാനാകാത്തത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണ പരാജയമാണ്, ചെന്നിത്തല വ്യക്തമാക്കി.

Top