പുറത്താക്കല്‍ പ്രമേയത്തിനെതിരെ സാങ്കേതിക ന്യായം പറഞ്ഞ് സ്പീക്കര്‍ ഒളിച്ചോടരുതെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടുളള യുഡിഎഫ് പ്രമേയം നിലനില്‍ക്കില്ലെന്ന് പി ശ്രീരാമകൃഷ്ണന്റെ നിലപാടില്‍ കടുത്ത വിയോജിപ്പുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അസാധാരണ സാഹചര്യത്തിലെ അസാധാരണ സഭ ആണ് ചേരുന്നത്. അതിനാല്‍ അസാധാരണമായ ഈ പ്രമേയത്തിനും അനുവാദം നല്‍കണമെന്നാണ് അഭ്യര്‍ത്ഥനയെന്ന് ചെന്നിത്തല പറഞ്ഞു.

സഭ കൂടുന്നതിന് 15 ദിവസം നോട്ടീസ് വേണം എന്നാണ് ചട്ടം. അത് പാലിക്കപ്പെട്ടിട്ടില്ല. മുന്‍കൂര്‍ നോട്ടീസ് പ്രതിപക്ഷത്തിന് മാത്രം എങ്ങനെ ബാധകമാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പുറത്താക്കല്‍ പ്രമേയത്തിനെതിരെ സാങ്കേതിക ന്യായം പറഞ്ഞ് സ്പീക്കര്‍ ഒളിച്ചോടരുതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top