രമേശ് ചെന്നിത്തലയെ അപകീര്‍ത്തിപ്പെടുത്തി; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസ്

കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെതിരെ കേസെടുത്ത് പൊലീസ്. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയില്‍ സ്വദേശിയായ മനോജ് ആനോറമ്മല്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാനിയമം 153, കേരള പൊലീസ് ആക്ട് 120 എ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിനും ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കുന്നതിന് വേണ്ടി മനപൂര്‍വ്വം ശ്രമിച്ചതിനുമാണ് കേസ്.

Top