യുഡിഎഫ് സീറ്റ് പ്രഖ്യാപനം മാര്‍ച്ച് മൂന്നിനെന്ന് രമേശ് ചെന്നിത്തല

Ramesh chennithala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് സീറ്റ് വിഭജനം മാര്‍ച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് പ്രകടന പത്രികയ്ക്ക് ബുധനാഴ്ച അന്തിമ രൂപമാകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

12 സീറ്റാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. രണ്ട് സീറ്റ് അധികമായി ആവശ്യപ്പെടുന്ന ആർഎസ്പിയുമായി ചർച്ച തുടരുകയാണ്. മുസ്‌ലിം ലീഗിന് മൂന്ന് സീറ്റ് അധികമായി നൽകാൻ ധാരണയായിട്ടുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് ചർച്ച  തത്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണെന്നും ചെന്നിത്തല  പ്രതികരിച്ചു.

Top