ഡല്‍ഹി: പൗരത്വ നിയമഭേദഗതിയിലെ സുപ്രീംകോടതി വിധി അനുകൂലമാണെന്ന് രമേശ് ചെന്നിത്തല. കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തിലായി. കേരള സര്‍ക്കാര്‍ കൊടുത്ത ഹര്‍ജി സുപ്രീംകോടതിയില്‍ നിലനില്‍ക്കുേെമായെന്ന സംശയമുണ്ടെന്നും സിഎഎയില്‍ ഹര്‍ജിക്കാരന്‍ കൂടിയായ ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു. സിഎഎയില്‍ സുപ്രീം കോടതി തീരുമാനത്തോടെ പൗരത്വം കൊടുക്കുന്ന നടപടി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ല. കേരള സര്‍ക്കാരിന് ഹര്‍ജി നല്‍കാന്‍ കഴിയുമെങ്കില്‍ നല്ലതാണ്. കോണ്‍ഗ്രസ് നിലപാട് നേരത്തെ തന്നെ വ്യക്തമാണ്. മഹാരാഷ്ട്രയിലെ രാഹുലിന്റെ റാലിയില്‍ സിപിഎം-സിപിഐ നേതാക്കള്‍ വിട്ടുനിന്നത് പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ്. രാഹുല്‍ ഗാന്ധിയെ എല്‍ഡിഎഫ് ഭയപ്പെടുത്തുകയാണ്.
മോദിക്കെതിരായ പോരാട്ടത്തില്‍ വെള്ളം ചേര്‍ക്കാന്‍ പാടില്ലായിരുന്നു. കേരളത്തിലെ രാഷ്ട്രീയവുമായി കൂട്ടിക്കുഴക്കാന്‍ പാടില്ല. നേതാക്കള്‍ വിട്ടുനിന്നെങ്കിലും അണികള്‍ പങ്കെടുത്തു. ഇന്ത്യ മുന്നണിയുള്ളത് കൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ് മത്സരിക്കേണ്ട എന്നാണോ എല്‍ഡിഎഫ് പറയുന്നത്?. കേരളത്തില്‍ യുഡിഎഫിന് 20ല്‍ 20 സീറ്റും കിട്ടുമെന്ന പരിഭ്രാന്തിയാണ് എല്‍ഡിഎഫിനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എം എം മണിയുടെ വിവാദ പരാമര്‍ശത്തിലും ചെന്നിത്തല മറുപടി നല്‍കി. ഒരു നേതാവും നടത്താന്‍ പാടില്ലാത്ത പരാമര്‍ശമാണ് എംഎം മണി നടത്തിയത്. വാക്കുകള്‍ ഉപയോഗിക്കുന്നതിന് പരിധി വേണം. പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.