പൗരത്വ നിയമ ഭേദഗതിയില്‍ പിണറായിയുടേത് മുതലക്കണ്ണീര്‍: രമേശ് ചെന്നിത്തല

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ പിണറായിയുടേത് മുതലക്കണ്ണീരെന്ന് രമേശ് ചെന്നിത്തല.നിയമ ഭേദഗതി വന്ന അന്ന് മുതല്‍ ശക്തമായി എതിര്‍ത്തത് യുഡിഎഫും കോണ്‍ഗ്രസുമാണ്. യോജിച്ച പ്രക്ഷോഭത്തെ പിന്നില്‍ നിന്ന് കുത്തിയത് പിണറായിയാണ്. സംസ്ഥാനത്ത് ഉടനീളം യുഡിഎഫ് ശക്തമായ പ്രക്ഷോഭം നടത്തി. പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് നേരിടുകയാണ് പിണറായി ചെയ്തത് .100 കണക്കിന് കേസ് എടുത്തു. ടി സിദ്ദിഖ് അടക്കം 62 പ്രവര്‍ത്തകരെ ജയിലിലിട്ടു. കൊല്ലത്ത് 35 പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ് എടുത്തു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ സന്തോഷിപ്പിക്കാനാണ് കേസുകള്‍ പിന്‍വലിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിക്കുന്ന ആവേശം ഗവര്‍ണരെ വിമര്‍ശിക്കാന്‍ പിണറായി കാണിക്കുന്നില്ലല്ലോ.പിണറായി സര്‍ക്കാരിന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് ചെന്നിത്തല പറഞ്ഞു.ന്യായ് യാത്രയിലെ രാഹുലിന്റെ പ്രസംഗം പിണറായി കേള്‍ക്കണം .ഓഫീസിലുള്ളവരോട് പ്രസംഗത്തിന്റെ തര്‍ജ്ജമ ആവശ്യപ്പെടണം .ഹിന്ദിയിലെ പ്രസംഗം മനസിലാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.

Top