സ്പീക്കര്‍ പരാജയപ്പെട്ടു; ചെയറില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്പീക്കര്‍ ചെയറില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദവിയുടെ ഔന്നത്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടു. അതിനാല്‍ അദ്ദേഹം തല്‍സ്ഥാനത്തു നിന്ന് ഒഴിഞ്ഞ് അംഗങ്ങള്‍ക്കിടയിലേക്ക് വന്നിരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് പരാമര്‍ശം.

സ്പീക്കറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എം. ഉമ്മര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പ്രമേയം അവതരിപ്പിക്കാന്‍ 14 ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്നത് ഭരണഘടാപരമായ ബാധ്യതയാണെന്നും സ്പീക്കര്‍ പറഞ്ഞു. നിയമം മാറ്റാന്‍ തനിക്ക് സാധിക്കില്ല. അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് ഇതെന്നും സ്പീക്കര്‍ സഭയെ അറിയിച്ചു.

Top