ഗവര്‍ണര്‍ പെരുമാറുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെ: ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റിനെ പോലെയാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സുപ്രീം കോടതി പൗരത്വ നിയമ ഭേദഗതിയെ ചവറ്റുകൊട്ടയില്‍ തള്ളുമെന്നും ചെന്നിത്തല പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായി സുപ്രീംകോടതിയെ സമീപിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. കേന്ദ്രനിയമത്തിനെതിരെ കോടതിയില്‍ പോകും മുന്‍പ് തന്നെ അറിയിക്കണമെന്നും ചട്ടങ്ങള്‍ പ്രകാരം ഇത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ്. റൂള്‍സ് ഓഫ് ബിസിനസ് ചട്ടം പാലിക്കാത്തതില്‍ വിശദീകരണം തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ചെന്നിത്തല രംഗത്ത് വന്നത്.

ഭരണ പ്രതിപക്ഷങ്ങള്‍ ഒന്നിച്ച സംയുക്ത സമരത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

Top