ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; രമേശ് ചെന്നിത്തല

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് രമേശ് ചെന്നിത്തല. തങ്ങള്‍ നടത്തിയ പ്രതിഷേധങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന ഈ ചോദ്യം ചെയ്യല്‍. സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ്. ജലീലിനു പിന്നാലെ മുഖ്യമന്ത്രിക്കുനേരെയാണ് ഇനി അന്വേഷണം എത്തുക.ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും ചെന്നിത്തല. ധാര്‍മിക ബോധമുണ്ടെങ്കില്‍ ജലീല്‍ രാജിവച്ച് പുറത്തുപോകണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇന്ന് രാവിലെയാണ് അന്വേഷണസംഘം വിളിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കെടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ഹാജരായത്. ഇപ്പോള്‍ എന്‍ഐഎ സംഘം മന്ത്രിയെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. മന്ത്രിയെ ചോദ്യം ചെയ്യുന്ന രണ്ടാമത്തെ അന്വേഷണ ഏജന്‍സിയാണ് എന്‍ഐഎ.

Top