കോണ്‍ഗ്രസില്‍ ആവശ്യം നേതാക്കള്‍ തമ്മിലുള്ള ഐക്യമാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ആവശ്യം നേതാക്കള്‍ തമ്മിലുള്ള ഐക്യമാണെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. കെ മുരളീധരനുമായി ഐക്യത്തില്‍ പോകുന്നതില്‍ സന്തോഷമെന്നും മുരളിയുടെ സാന്നിധ്യത്തില്‍ ചെന്നിത്തല പറഞ്ഞു. പ്രശ്‌നങ്ങള്‍ പറഞ്ഞവസാനിപ്പിച്ചു. താനും മുരളീധരനും മാതൃകയാകുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, ഗ്രൂപ്പ് വളര്‍ത്തുന്നതിന്റെ ഭാഗമായി ഐക്യത്തെ കാണേണ്ടതില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. പാര്‍ട്ടി ശക്തിപ്പെടുത്താനാണ് ഐക്യമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കമാന്‍ഡ് ഇടപെട്ട് പുന:സംഘടന നിര്‍ത്തിയതിനെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുമ്പോഴാണ് മുരളി നയം വ്യക്തമാക്കിയത്. വിവാദങ്ങള്‍ക്കൊടുവില്‍ ഡിസിസി ഭാരവാഹി പട്ടിക തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ പ്രഖ്യാപിക്കുമെന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇന്നലെ വ്യക്തമാക്കിയത്. കരട് പട്ടികയിന്‍മേല്‍ സുധാകരനുമായി സതീശന്‍ അനുകൂലികള്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും വിട്ടു വീഴ്ച്ച ചെയ്ത് പട്ടികയില്‍ മാറ്റം വരുത്താന്‍ ധാരണയിലെത്തിയിരുന്നു.

Top