കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണില്‍ ചോരയില്ലാത്ത സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന്  കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ സര്‍ക്കാരിന്റെ തെറ്റായ നയത്തിന്റെ രക്തസാക്ഷിയാണ്. സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും എന്നാല്‍ ധൂത്ത് നടത്താന്‍ പണമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണ്. പിആര്‍എസ് വായ്പ സര്‍ക്കാര്‍ കുടിശ്ശിക വരുത്തി. ഇത് കര്‍ഷകരെ വലിയ ദുരിതത്തിലേക്ക് നയിക്കുന്നു. അതുകൊണ്ടാണ് കര്‍ഷകര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുന്നത്. മുന്‍പും കര്‍ഷക ആത്മഹത്യ ഉണ്ടായിട്ടുണ്ട്. ഭക്ഷ്യമന്ത്രിയുടെ വാദങ്ങള്‍ ശരിയല്ലെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനത്ത് ഭരണമോ സര്‍ക്കാരോ ഉണ്ടോ? എന്നും ചോദിച്ചു.

ധൂര്‍ത്തടിക്കാന്‍ സര്‍ക്കാരിന് പണമുണ്ട്. ‘കേരളീയം’ ധൂര്‍ത്ത് അവസാനിക്കും മുമ്പ് നവകേരള സദസ്സിന്റെ പേരില്‍ മറ്റൊരു ധൂര്‍ത്ത് കൂടി. പോക്കറ്റില്‍ അഞ്ചു പൈസ ഇല്ലാത്തപ്പോള്‍ ഈ മാമാങ്കം നടത്തുന്നത് എന്തിന്? എന്ത് ന്യായീകരണമാണ് സര്‍ക്കാരിനുള്ളത്?, പാര്‍ട്ടിയുടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പേരില്‍ നടത്തുന്ന പ്രചാരണമാണിത്. ഇനിയും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകുമോ എന്ന ഭയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top