ഓഖി രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് രമേശ് ചെന്നിത്തല

remesh chennithala

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ അകപ്പെട്ടവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബന്ധുക്കളെ തിരയാന്‍ മത്സ്യത്തൊഴിലാളികള്‍ സ്വയം ഇറങ്ങേണ്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച രമേശ് ചെന്നിത്തല കേന്ദ്രസര്‍ക്കാരിനു കത്തയച്ചിരുന്നു.

അതേസമയം, ഓഖി ചുഴലിക്കാറ്റ് തെക്കന്‍ കേരളത്തില്‍ കനത്ത നാശനഷ്ടം വിതച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്ന് കേരളത്തില്‍.

ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വ്യോമസേനാ വിമാനത്താവളത്തിലാണ് നിര്‍മ്മലാ സീതാരാമന്‍ എത്തുക.

ഇന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അവര്‍ നാളെ കന്യാകുമാരി സന്ദര്‍ശിക്കാന്‍ പോകും.

Top