കേരളത്തിലെ ഭരണ തലവന്‌പോലും പുറത്ത് ഇറങ്ങാനാവാത്ത രീതിയില്‍ ക്രമസമാധാനം തകര്‍ന്നു:രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ എസ്.എഫ്.ഐ കരിങ്കൊടി കാണിച്ചതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കേരളത്തിലെ ഭരണ തലവന്‌പോലും പുറത്ത് ഇറങ്ങാനാവാത്ത രീതിയില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് രമേശ് ചെന്നിത്തല. ഗുണ്ടകള്‍ക്കും സാമൂഹിക വിരുദ്ധരെയും പ്രോത്സാഹിപ്പിക്കുന്ന പിണറായുടെ നിലപാടാണ് നാടിനെ ഈ അവസ്ഥയിലെത്തിച്ചത്. മുഖ്യമന്ത്രിക്ക് ഗവര്‍ണറേടുള്ള വൈരാഗ്യം തീര്‍ക്കാന്‍ ഇത്തരത്തില്‍ സ്വന്തം പാര്‍ട്ടിയിലെ സാമൂഹിക വിരുദ്ധരെ ഇറക്കിയത് തരംതാഴ്ന്ന നടപടിയായിയെന്ന് ചെന്നിത്തല.

ഗവര്‍ണര്‍ തെറ്റായ തീരുമാനങ്ങള്‍ എടുത്താല്‍ അതിനെ നേരിടുന്നതിന് വ്യവസ്ഥാപിത മാര്‍ഗം സ്വികരിക്കുന്നതിനു പകരം ഇത്തരം നാണം കെട്ട രീതി ഒരു സര്‍ക്കാരിനും ചേര്‍ന്നതല്ല.സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് പുറമേ ക്രമസമാധാനനിലയും പൂര്‍ണമായും തകര്‍ന്നു .

കോടികള്‍ പൊടിച്ച് നടത്തുന്ന പിണറായുടെ സുരക്ഷ ഇപ്പോള്‍ ക്രിമിനലുകള്‍ ഏറ്റെടുത്തിരിക്കുകയാണ്. ആ ക്രിമിനലുകളെ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈകാര്യം ചെയ്യാമെന്ന പിണറായിയുടെ മോഹം കൈയില്‍ വെച്ചാല്‍ മതി. കേരളത്തിന്റെ ഭരണ തലവനായ ഗവര്‍ണര്‍ക്ക് പോലും സുരക്ഷ ഒരുക്കാന്‍ കഴിയാത്ത രീതിയില്‍ കേരള പൊലീസ് വന്ധീകരിക്കപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞു.

Top