സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മുഖ്യമന്ത്രി അടിയന്തരമായി യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം. ചികിത്സ ഫലപ്രദമാക്കാന്‍ അന്യസംസ്ഥാനങ്ങളുടെ സഹായം തേടണമെന്നും രക്തപരിശോധനയ്ക്കു ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേരാണ് പനിമൂലം മരണപ്പെട്ടത്. ഒന്നേമുക്കാല്‍ ലക്ഷം പേരാണ് സംസ്ഥാനത്ത് ഈ മാസം പനിക്ക് ചികിത്സ തേടിയെത്തിയത്. പനിയും പനി മരണവും വര്‍ധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

Top