ശബരിമല സ്ത്രീപ്രവേശനം; ബിജെപി ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നുവെന്ന് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കാതെ തന്നെ നടത്തുന്ന ഈ കളി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രത്തിന്റെ അജണ്ട കേരളത്തില്‍ നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഎഫ് നില്‍ക്കുന്നതെന്നും വിശ്വാസം സംരക്ഷിക്കുന്നതിന് യുഡിഎഫ് ഏതറ്റം വരെയും പോകുമെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയോട് യോജിക്കില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top