ഗോപാലസേനയുടെ മാതൃകയില്‍ ശബരിമലയില്‍ ‘പിണറായി’ സേനയെ നിയോഗിക്കാനാണോ ആലോചിക്കുന്നതെന്ന്

chennithala

തിരുവനന്തപുരം: സന്നിധാനത്ത് സുരക്ഷയ്ക്കായി സിപിഎം പ്രവര്‍ത്തകരെ ദിവസവേതനത്തിന് നിയോഗിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതിനെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗോപാലസേനയുടെ മാതൃകയില്‍ ശബരിമലയില്‍ ‘പിണറായി’ സേനയെ നിയോഗിക്കാനാണോ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ആലോചിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി അനാവശ്യ പ്രകോപനമുണ്ടാക്കുകയാണെന്നും ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരെ വച്ച് ശബരിമല നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ ഭക്തര്‍ നേരിടും. ദേവസ്വം ബോര്‍ഡ് പൂര്‍ണമായും പരാജയപ്പെട്ടുവെന്നും പിരിച്ചുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Top