ആട്ടിന്‍തോലിട്ട ചെന്നായ ആണ് ശബരിമല കര്‍മസമിതി; ആരോപണവുമായി ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: ശബരിമല കര്‍മസമിതിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ആട്ടിന്‍തോലിട്ട ചെന്നായ ആണ് ശബരിമല കര്‍മസമിതിയെന്നാണ് ചെന്നിത്തല ആരോപണമുന്നയിച്ചത്.

ആര്‍എസ്എസ് തീറ്റിപ്പോറ്റുന്ന സംഘടനയാണ് ശബരിമല കര്‍മസമിതിയെന്നും ശബരിമലയുമായി ബന്ധപ്പെടുത്തി ഇവര്‍ നടത്തുന്ന കള്ളപ്രചരണങ്ങളെല്ലാം ജനങ്ങള്‍ തിരിച്ചറിയുമെന്നും വിശ്വാസ സംരക്ഷണത്തിന് ഏതറ്റം വരെയും പോകുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി വരെ എത്തിച്ചത് ബിജെപി അനുകൂല അഭിഭാഷക സംഘടനയാണ്. ആരാണ് അവര്‍ക്ക് അനുവാദം നല്‍കിയതെന്ന കാര്യം ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കണം. ചെന്നിത്തല വ്യക്തമാക്കി.

Top