മാവോയിസ്റ്റ് വേട്ടക്കായി ഹെലികോപ്റ്റര്‍; അവസരം ഒരുക്കുന്നത് ആകാശ കൊള്ളയ്‌ക്കെന്ന് ചെന്നിത്തല

തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടക്കായി ഹെലികോപ്റ്റര്‍ മാസ വാടകയ്‌ക്കെടുമ്പോള്‍ സംസ്ഥനത്ത് ആകാശക്കൊള്ളയ്ക്കാണ് അവസരമൊരുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് ചില കമ്പനികളെ സഹായിക്കാനാണ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉള്ളത്. അതിനിടയിലാണ് കോടികളുടെ ബാധ്യത വരുന്ന തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

മാവോയിസ്റ്റുകളുടെ പേരില്‍ ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കേണ്ട യാതൊരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും ചില വ്യക്തികളുടെ താല്‍പര്യം മാത്രമാണ് നടപ്പാകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Top