പ്രളയം; പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

ramesh-chennithala

തിരുവനന്തപുരം: പ്രളയത്തെ നേരിടുവാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.

04712318330, 9400209955, 9895179151 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 49 ആയി. തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ രീതിയില്‍ ശമനമുണ്ടെങ്കിലും വടക്കന്‍ കേരളത്തില്‍ മാറ്റമില്ലാതെ തന്നെ തുടരുകയാണ്.

ഇതിനിടെ, മലപ്പുറത്ത് കവളപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വീണ്ടും ഉരുള്‍ പൊട്ടിയത്. രക്ഷാപ്രവര്‍ത്തകരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. കവളപ്പാറയില്‍ കാണതായത് 63 പേരെയാണെന്നായിരുന്നു ജില്ലാഭരണകൂടം വ്യക്തമാക്കിയത്. ഇതില്‍ നാലു പേരുടെ മൃതദേഹം കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് 59 പേരെയാണ്. രണ്ടു ദിവസത്തിനിടെ എട്ടു ജില്ലകളിലായി 80 ഇടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

Top