ആര്‍സിസിയില്‍ ചികിത്സാപ്പിഴവ്; അന്വേഷണം ആവശ്യമെന്ന് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: ആര്‍സിസിയില്‍ ചികിത്സാപ്പിഴവുണ്ടായ സാഹചര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗൗരവമേറിയ വിഷയമാണിതെന്നും ചെന്നിത്തല പറഞ്ഞു. ഈ കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ആര്‍സിസിയുടെ രക്തബാങ്ക് പ്രവര്‍ത്തിക്കുന്നത് അടിസ്ഥാന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണെന്നാണ് ആരോപണം. എച്ച്‌ഐവി ഫലം പോസിറ്റീവെന്ന് കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചെന്നും ആര്‍സിസിയ്‌ക്കെതിരെ പരാതിയുണ്ട്.

Top