പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊളളാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല: ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: വിശ്വാസത്തിനൊപ്പമാണെന്ന് പറയുന്നതിലൂടെ സര്‍ക്കാര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊളളാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും സര്‍ക്കാര്‍ ജനങ്ങളെ തുടര്‍ച്ചയായി പരിഹസിക്കുകയാമെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചു.

ജനങ്ങളെ കബളിപ്പിക്കലാണ് പാര്‍ട്ടിയുടെ തെറ്റു തിരുത്തലെന്നും ഈ വിഷയം പാലാ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ലെന്നും സിപിഎം എന്നും വിശ്വാസികള്‍ക്ക് ഒപ്പം തന്നെയായിരുന്നുവെന്നും മത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

Top