പരാജയം മുന്നില്‍ കണ്ടാണ് മുന്നണി വിപുലീകരിച്ചത്; വിമര്‍ശനവുമായി ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: നാല് പാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തി ഇടതു മുന്നണി വിപുലീകരിച്ചതിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

പരാജയം മുന്നില്‍ കണ്ടാണ് മുന്നണി വിപുലീകരിക്കാന്‍ ഇടതുപക്ഷം മുന്നിട്ടിറങ്ങിയിരിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഐഎന്‍എല്‍ വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് സിപിഎം നേരത്തെ പറഞ്ഞുകൊണ്ടിരുന്നതെന്നും ആ നിലപാട് ഇപ്പോള്‍ മാറിയോ എന്നും ചെന്നിത്തല ചോദിച്ചു.

വനിതാ മതിലിന്റെ പേരില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരയും സിപിഎമ്മും സര്‍ക്കാരും ഭീഷണിപ്പെടുത്തുകയാണെന്നും പെന്‍ഷനില്‍ നിന്നും പോലും വതിനാ മതിലിന്റെ പേരില്‍ സര്‍ക്കാര്‍ കൈയിട്ടുവാരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.

Top