മുഖ്യമന്ത്രി നിയന്ത്രിക്കുന്നില്ല; കേരള പൊലീസ് ഇപ്പോള്‍ നാഥനില്ലാ കളരിയെന്ന് ചെന്നിത്തല

chennithala

കൊച്ചി: സിഐ നവാസിനെ കാണാതായതും പിന്നീട് കണ്ടെത്തിയതുമെല്ലാം പൊലീസ് സേനയ്ക്കുള്ളിലെ ജോലി സമ്മര്‍ദ്ദമാണ് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരള പൊലീസ് ഇപ്പോള്‍ നാഥനില്ലാ കളരിയാണെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി ഭാരം വര്‍ധിച്ചെന്നും. സേനയില്‍ കൊണ്ടു വന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ സമ്മര്‍ദ്ദമെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എച്ച് എസ് ഒമാരായി, എഡിജിപി ഇല്ല പകരം ചുമതല ഐജിമാര്‍ക്ക് നല്‍കി. ഇത്തരത്തിലുള്ള പരിഷ്‌കാരങ്ങളില്‍ പരാതിയുമായി ഒരുപാട് പേര്‍ രംഗത്തെത്തുന്നുണ്ട്. പൊലീസിനെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ ആളില്ല. മുഖ്യമന്ത്രിയ്ക്ക് പൊലീസ് സേനയില്‍ നിയന്ത്രണമില്ല. പൊലീസ് സേനയില്‍ അച്ചടക്കമില്ല. നിലവിലെ അവസ്ഥ ആശങ്കാ ജനകമാണ്, ചെന്നിത്തല വ്യക്തമാക്കി.

സിഐയെ കണാതായതും പിന്നീട് കണ്ടെത്തിയതുമായ വിഷയം സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ പരിഹരിക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍ ഇതിന് കഴിയാത്ത അവസ്ഥയാണ് കേരള പൊലീസ് നേരിടുന്നത്, ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top