സര്‍ക്കാരിന് പാവപ്പെട്ടവരോട് ഒരു കരുണയും ഇല്ല; തുറന്നടിച്ച് രമേശ് ചെന്നിത്തല

chennithala

തിരുവനന്തപുരം: കാരുണ്യ പദ്ധതി ഉപേക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.

സര്‍ക്കാരിന് പാവപ്പെട്ടവരോട് ഒരു കരുണയും ഇല്ലെന്നും കാരുണ്യ പദ്ധതി ഉപേക്ഷിക്കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസിലോ യുഡിഎഫിലോ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ താന്‍ ആലോചിച്ചിട്ടില്ലെന്നും സ്ഥാനാര്‍ഥി വിഭജനം തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Top