ഭരണത്തിന്റെ തണലില്‍ കണ്ണൂരില്‍ അരങ്ങേറുന്നത് ചുവപ്പ് ഭീകരത : രമേശ് ചെന്നിത്തല

ചെന്നൈ: ഭരണത്തിന്റെ തണലില്‍ കണ്ണൂരില്‍ അരങ്ങേറുന്നത് ചുവപ്പ് ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം നടക്കുന്ന 21ാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നും, ഭരണത്തിന്റെ തണലില്‍ പൊലീസിനെ നോക്കുകുത്തിയാക്കി സിപിഎം അക്രമം നടത്തുകയാണെന്നും, സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top