നാടുഭരിക്കുന്ന മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസ് ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെക്കണം ; ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ വരെ എന്‍ഐഎ എത്തിയെന്നും മുഖ്യമന്ത്രിയുടെ ഓഫീലേക്ക് ഏതുനിമിഷവും അന്വേഷണം എത്താമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീലേക്ക് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം എത്തുക എന്നൊരു സംഭവം രാജ്യത്ത് മറ്റെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

ഇത്രയും കാലം മുഖ്യമന്ത്രിയുടെ നാവും കണ്ണുമായി പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സ്വര്‍ണക്കടത്ത് സംഘത്തെ സഹായിച്ചത്. നാടുഭരിക്കുന്ന ആള്‍ക്ക് സ്വന്തം ഓഫീസ് ഭരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top