പാലാ ഉപതെരഞ്ഞടുപ്പ്; കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞടുപ്പില്‍ കേരളകോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ജോസ് കെ.മാണിയും പി.ജെ. ജോസഫും ഒറ്റക്കെട്ടായി ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തിലെ സിപിഎം തെറ്റുതിരുത്തല്‍ രേഖ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്നും ചെന്നിത്തല ആവശ്യമുന്നയിച്ചു.

പാല ഉപതെരഞ്ഞെടുപ്പിന് ഇന്ന് മുതലാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിക്കുക. സെപ്റ്റംബര്‍ 23-നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ നാല് വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാവുന്നതാണ്.

പത്രികയുടെ സൂഷ്മപരിശോധന സെപ്തംബര്‍ അഞ്ചിന് നടക്കും. സെപ്തംബര്‍ ഏഴ് വരെ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനും സാധിക്കും.

ഉപതെരഞ്ഞെടുപ്പിനായി 176 പോളിംഗ് കേന്ദ്രങ്ങളാണ് ഉള്ളത്. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് മെഷീനുകളും ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.

Top