തോമസ് ഐസകിനെതിരെ തുറന്നടിച്ച് രമേശ്‌ ചെന്നിത്തല

ramesh-Chennithala

തിരുവനന്തപുരം : തോമസ് ഐസകിനെതിരെ ശക്തമായ പ്രതികരണവുമായി രമേശ്‌ ചെന്നിത്തല. കെഎസ്എഫ്ഇയിലെ വിജിലന്‍സ് പരിശോധനയില്‍ ധനമന്ത്രി തോമസ് ഐസക് രോഷം കൊള്ളുന്നത് എന്തിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. ഒരു സത്യവും പുറത്തുവരരുത് എന്ന നിലപാടാണ് ധനമന്ത്രിയുടേത് എന്നും ചെന്നിത്തല പറഞ്ഞു.

കെഎസ്എഫ്ഇയിലെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചിട്ടികളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഗുരുതര ക്രമക്കേടുകള്‍ വിജിലന്‍സ് കണ്ടെത്തി. നാല്‍പത് ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ ഇരുപത് സ്ഥാപനങ്ങളില്‍ വ്യാപക ക്രമക്കേട് വിജിലന്‍സ് സംഘം സ്ഥിരീകരിച്ചു.

Top