ramesh chennithala on malappuram byelection kunjalikutty winning

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ജയം എല്‍ഡിഎഫിന്റെ കരണത്തേറ്റ അടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

എല്‍ഡിഎഫിനുള്ള മറുപടിയാണ്‌ മലപ്പുറം ഉപതിരഞ്ഞെടുപ്പെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസനും പ്രതികരിച്ചു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടേത് മികച്ച വിജയമാണെന്ന് എ കെ ആന്റണി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള തിരിച്ചടിയാണെന്നും ജനത്തിന്റെ വിലയിരുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മലപ്പുറത്ത് ലീഗിന്റെ ജയത്തിന് കാരണം സിപിഎം ആണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് ആരോപിച്ചു.

Top