ലിഗയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചില്ലെന്നുള്ള വാദം തെറ്റാണെന്ന് ചെന്നിത്തല

liga

തിരുവനന്തപുരം: ലിഗയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചില്ലെന്നുള്ള വാദം തെറ്റാണെന്ന് രമേശ് ചെന്നിത്തല. ഓഫീസില്‍ വന്ന് കണ്ടതിന് ശേഷമാണ്‌ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്ന് രമേശ് ചെന്നിത്തല പറയുന്നു.

ബെഹ്‌റയുടെ കാലത്തെ പോലീസിനെകുറിച്ച് പരിതപിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തിരുവല്ലം വാഴമുട്ടത്തുനിന്നാണ് ദുരൂഹ സാഹചര്യത്തില്‍ വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയത്. ലാത്‌വിയ സ്വദേശി ലിഗ(33)യുടേതായിരുന്നു മൃതദേഹം. മാര്‍ച്ച് 14ന് ആണു കോവളത്തുനിന്ന് ലിഗയെ കാണാതാകുന്നത്. ആയുര്‍വേദ ചികില്‍സയ്ക്കാണ് 33 കാരിയായ ലിഗ സഹോദരിക്ക് ഒപ്പം കേരളത്തില്‍ എത്തിയത്. പോത്തന്‍കോട് ആയുര്‍വേദ ആശുപത്രിയില്‍ മാനസിക നൈരാശ്യത്തിന് ചികിത്സയിലായിരുന്നു. അവിടെ നിന്നും ഒരു ദിവസം പുറത്തേക്ക് പോയ ലിഗ പിന്നെ തിരികെ വന്നില്ല. കാണാതായ ദിവസം ലിഗ കോവളത്ത് ഓട്ടോറിക്ഷയില്‍നിന്ന് ഇറങ്ങുന്നതിന്റെയും സിഗരറ്റ് വാങ്ങുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Top