ramesh chennithala on kochi marinedrive moral policing

തിരുവനന്തപുരം: കൊച്ചി മറൈന്‍ഡ്രൈവിലെ സദാചാരഗുണ്ടായിസം കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാനത്ത് ഗുണ്ടകള്‍ക്ക് ചൂട്ടുപിടിക്കുന്ന പോലീസാണ് കഴിഞ്ഞ ദിവസം മറൈന്‍ഡ്രൈവില്‍ ശിവസനേക്കാര്‍ക്ക് കുടപിടിച്ചത്. സംസ്ഥാനം ഗുണ്ടകളുടെയും സദാചാര പോലീസിന്റെയും കേന്ദ്രമായി മാറിയിട്ടും ഒരു നടപടിയും എടുക്കാത്തതില്‍ ലജ്ജിതരായി നില്‍ക്കേണ്ട അവസ്ഥയാണുള്ളതെന്നും ചെന്നിത്തല പറഞ്ഞു.

സദാചാര ഗുണ്ടകള്‍ക്ക് പോലീസും സര്‍ക്കാരുമാണ് സംരക്ഷണം നല്‍കുന്നത്. അത് ഇന്നലെ നടന്ന സംഭവത്തോടെ വ്യക്തമായി. മറൈന്‍ ഡ്രൈവ് സംഭവത്തില്‍ അറസ്റ്റ് ചെയ്തവരെ പോലീസ് കൊണ്ടുപോയത് വിനോദ യാത്രയ്ക്ക് കൊണ്ട് പോവും പോലെയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

പൊലീസ് ഒത്താശയോടെ ക്രിമിനലുകള്‍ വിളഞ്ഞാടി. കേരളത്തില്‍ വേരില്ലാത്ത കടലാസു സംഘടനയാണ് ശിവസേന. പൊലീസിന്റെ വീഴ്ചയാണ് സംഭവിച്ചതെന്നും പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസത്തിനെതിരെ നടപടിയെടുത്തില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

Top