ഹെലികോപ്ടര്‍ വിവാദം ;കാര്യങ്ങള്‍ അറിയില്ലെങ്കില്‍ പിന്നെന്തിന് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ചെന്നിത്തല

Ramesh chennithala

കൊച്ചി : മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങള്‍ അറിയില്ലെങ്കില്‍ പിന്നെന്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് ചെന്നിത്തല ചോദിച്ചു.

പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഹെലികോപ്ടര്‍ യാത്രക്ക് പണം നല്‍കാനുള്ള ഉത്തരവും ഐപിഎസ് ഓഫീസര്‍മാരെ സ്ഥലം മാറ്റിയതും മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞില്ലെന്ന് പറയുന്നത് അപലപനീയമാണ്.

മുഖ്യമന്ത്രിക്ക് മാത്രമാണ് ഐപിഎസ് ഓഫീസര്‍മാരെ സ്ഥലം മാറ്റാനുള്ള ഉത്തരവില്‍ ഒപ്പിടാന്‍ സാധിക്കുന്നത്. എന്നാല്‍ ഇതൊന്നും തങ്ങള്‍ അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

റവന്യൂ മന്ത്രി എന്നൊരാള്‍ കേരളത്തില്‍ ഉള്ളതായി തനിക്കറിയില്ല. മന്ത്രിമാര്‍ തന്നെയുണ്ടോയെന്ന് സംശയമാണ്. മോദിയും പിണറായിയും മാത്രമല്ല ഒരു പോലെ, കിം ജോങ് ഉന്നും ഈ പട്ടികയിലുണ്ട്. ഇത് ജനയുഗം എഡിറ്റര്‍ വിട്ട് പോയതാണ്. ഒരാളേയും വിശ്വാസമില്ലാത്തത് കൊണ്ടാണ് 32 വകുപ്പുകളും മുഖ്യമന്ത്രി കൈയില്‍ വെച്ചിരിക്കുന്നത്. ഒരു വകുപ്പിലും ഒന്നും നടക്കുന്നില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ് ഒരാള്‍ ഇത്രയും വകുപ്പ് പിടിച്ച് വെച്ചിരിക്കുന്നതെന്നും ചെന്നിത്തല അറിയിച്ചു.

ബല്‍റാമിന് നേരെയുള്ള ആക്രമണം ഫാസിസ്റ്റ് നടപടിയാണ്. ഇത് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top