ramesh chennithala-note ban

തിരുവനന്തപുരം: ട്രഷറികള്‍ കയറിയിറങ്ങി ധനമന്ത്രി ഡോ.തോമസ് ഐസക്ക് നടത്തുന്ന റോഡ് ഷോ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാാവ് രമേശ് ചെന്നിത്തല.

രാജ്യത്ത് 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന കാര്യം പോലും മുന്‍കൂട്ടി കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. നോട്ടിന് ദൗര്‍ലഭ്യം ഉണ്ടാവുമെന്ന് കണ്ട് തമിഴ്‌നാടും ആന്ധ്രാപ്രദേശും നേരത്തെ തന്നെ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു.

എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രീയമായിരിക്കുകയായിരുന്നു. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാന്‍ ദുരന്ത നിവാരണ പാക്കേജ് രൂപീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് റേഷന്‍ വിതരണവും താറുമാറായി. മുന്‍ഗണനാ പട്ടികയില്‍ ഉള്ളവര്‍ക്കും പോലും റേഷന്‍ ലഭിക്കാത്ത സാഹചര്യമാണുള്ളത്.

പ്രധാമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അരി നിരോധിച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Top