എല്ലാ പൊലീസ് സ്റ്റേഷനുകളിലും മൂന്നാംമുറ നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: മൂന്നാംമുറ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നടക്കുന്നുണ്ടെന്ന് രമേശ് ചെന്നിത്തല. കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ലെന്നും, എല്ലാ കേസുകളിലും എം.വി ജയരാജന്‍ ഇടപെടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വരാപ്പുഴ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും, അസോസിയേഷന്‍ യോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നത് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top