പോലീസിലെ അഴിമതി; ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം: പോലീസിലെ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കും. ഈ ആഴ്ച തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ , ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ട്രാഫിക് പിഴ പിരിക്കുന്നതിനുള്ള കരാര്‍, തുടങ്ങിയവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുക. റിട്ട് ഹര്‍ജി നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

ട്രാഫിക് പിഴ പിരിക്കാന്‍ കരാര്‍ വെച്ച ഗ്യാലക്സോണ്‍ എന്ന കമ്പനി ബിനാമികളുടേതാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യന്ത്രിക്ക് ഇതിനെ കുറിച്ച് വ്യക്തമായ അറിവുണ്ട്. അതുകൊണ്ടാണ് ഇത്ര ഗുരുതരമായ ആരോപണങ്ങള്‍ വന്നിട്ടും അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു.

Top