ബിജെപിയും സിപിഎമ്മും ചേര്‍ന്ന് യുഡിഎഫിനെ തോല്‍പ്പിക്കുവാനുള്ള ശ്രമത്തിലെന്ന് ചെന്നിത്തല

ramesh-chennithala

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും സിപിഎമ്മും ചേര്‍ന്ന് യുഡിഎഫിനെ തോല്‍പ്പിക്കുവാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ബിജെപിയുമായി സിപിഎം ആദ്യ വട്ട ചര്‍ച്ച നടത്തിയെന്നും സിപിഎം പരസ്യമായി ബിജെപിയെ എതിര്‍ക്കുകയും രഹസ്യമായി ബിജെപിയുമായി കൈക്കോര്‍ക്കുകയുമാണെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപിയും സിപിഎമ്മും ലക്ഷ്യമിടുന്നത് ഒന്നു തന്നെയാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയും ബിജെപിയെ ശക്തിപ്പെടുത്തുകയുമായിരുന്നു സിപിഎമ്മെന്നും ഇതിലൂടെ സിപിഎമ്മിന്റെ അജണ്ട വ്യക്തമായെന്നും ചെന്നിത്തല വ്യക്തമാക്കി.

മോദി സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യമാണ് യുഡിഎഫിനുള്ളത്. മോദി സര്‍ക്കാര്‍ മതേതരത്വത്തെ പൂര്‍ണമായും തകര്‍ത്തു. 30,000 കോടി അഴിമതി നടത്തി ജനങ്ങളെ കബളിപ്പിച്ച മോദിയ്ക്ക് അധികാരത്തില്‍ തുടരാന്‍ അനുവാദമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Top